ബസ് സമരം: നാളെ ഗതാഗത മന്ത്രിയുമായി ചര്‍ച്ച

Posted on: February 17, 2018 7:09 pm | Last updated: February 17, 2018 at 11:52 pm

കോഴിക്കോട്: ചാര്‍ജ് വര്‍ധനവിന്നായുള്ള ബസ് സമരം രണ്ടു ദിവസം പിന്നിടുന്നതോടെ സ്വകാര്യ ബസ്സുടമകളുമായി നാളെ സര്‍ക്കാര്‍ ചര്‍ച്ച നടത്തും. നാളെ വൈകിട്ട് നാലു മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വച്ച് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനുമായാണ് ബസുടമകള്‍ ചര്‍ച്ച നടത്തുക. തിങ്കളാഴ്ച മുതല്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ ബസ് ഉടമകള്‍ സമരം നടത്താനിരിക്കുന്ന സാഹചര്യത്തിലാണു ചര്‍ച്ച.

ഏഴു രൂപയില്‍ നിന്നു എട്ടു രൂപയാക്കി വര്‍ധിപ്പിച്ച മിനിമം നിരക്ക് 10 രൂപയാക്കുക, വിദ്യാര്‍ഥികളുടെ സൗജന്യനിരക്ക് അഞ്ചു രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സ്വകാര്യ ബസ് സമരം. ഏകദേശം 13,000 സ്വകാര്യ ബസുകളാണു നിരത്തില്‍നിന്നു വിട്ടുനില്‍ക്കുന്നത്. ചാര്‍ജ് വര്‍ധനയില്‍ നിലപാടു മയപ്പെടുത്തിയ ബസ് ഉടമകള്‍ വിദ്യാര്‍ഥികള്‍ക്കു മിനിമം ചാര്‍ജ് അഞ്ചു രൂപയാക്കണമെന്നതില്‍ ഉറച്ചുനില്‍ക്കുകയാണ്‌