പടക്ക നിര്‍മാണശാലക്ക് തീപ്പിടിച്ച് ഒരാള്‍ മരിച്ചു; ഏഴ് പേര്‍ക്ക് പരുക്ക്

Posted on: February 17, 2018 11:34 am | Last updated: February 17, 2018 at 1:42 pm

പത്തനംതിട്ട: തിരുവല്ല ഇരവിപേരൂരില്‍ പ്രത്യക്ഷരക്ഷ ദൈവസഭാ ആസ്ഥാനത്തെ പടക്ക നിര്‍മാണശാലക്ക് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരുക്കേറ്റു.

ഗുരുതരമായി പൊള്ളലേറ്റ രണ്ട് പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാളെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുമാരഗുരു ജയന്തി ആഘോഷത്തിനിടെ വെടിക്കെട്ട് സാമഗ്രികള്‍ തയാറാക്കുന്നതിനിടെയാണ് അപകടം.