തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട; അഞ്ച് പേര്‍ അറസ്റ്റില്‍

Posted on: February 16, 2018 11:27 am | Last updated: February 16, 2018 at 11:27 am

തിരുവനന്തപുരം: നഗരത്തില്‍ 15 കിലോ കഞ്ചാവുമായി അഞ്ച് പേര്‍ അറസ്റ്റില്‍. കുണ്ടമണ്‍കടവ് ഭാഗത്ത്‌നിന്ന് നാല് കിലോ കഞ്ചാവുമായി കുന്നന്‍പാറ സ്വദേശി ചുക്രന്‍ എന്ന രാജേഷ് (45) ആണ് ആദ്യം പിടിയിലായത്. പിന്നീട് കിള്ളിപ്പാലം ബണ്ടുറോഡില്‍ വച്ച് ഓട്ടോറിക്ഷയില്‍ കടത്തിയ 11 കിലോ കഞ്ചാവുമായി നാല് പേരെയും അറസ്റ്റ് ചെയ്തു.

ചെങ്കല്‍ചൂള രാജാജിനഗര്‍ കോളനി സ്വദേശിയും കഞ്ചാവ് മൊത്തവിതരണക്കാരനുമായ ഉമേഷ്‌കുമാര്‍ (35), കരിമഠം കോളനി സ്വദേശി മുരുകേഷ്(34), കൊടുങ്ങാനൂര്‍ സ്വദേശി വിക്കി എന്ന വിഷ്ണു(23), പുളിയറക്കോണം സ്വദേശി പാര്‍ത്ഥിപന്‍(23) എന്നിവരാണ് അറസ്റ്റിലായത്.

ആന്ധ്രാപ്രദേശില്‍ നിന്ന് തിരുവനന്തപുരം നഗരത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി നഗരത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.