Connect with us

Gulf

യു എ ഇ യും ഇന്ത്യയും ചരിത്രപരമായ രണ്ട് കരാറുകളുടെ പണിപ്പുരയില്‍: സ്ഥാനപതി

Published

|

Last Updated

അബുദാബി: യു എ ഇ യും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ രണ്ട് കരാറുകളുടെ അന്തിമ ഘട്ടത്തിലാണെന്ന് യു എ ഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിംഗ് സൂരി അറിയിച്ചു.

രണ്ട് കരാറില്‍ ഒന്ന് വ്യവസായികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ്. ഇന്ത്യയും യു എ ഇയും തമ്മിലുള്ള നാണയ കൈമാറ്റ കരാറാണിത്. പുതിയ കരാര്‍ വ്യവസ്ഥ പ്രകാരം, കച്ചവടത്തിനായി യു എസ് ഡോളറോ മറ്റേതെങ്കിലും വിദേശ നാണയമോ യു എ ഇ ദിര്‍ഹത്തിലും ഇന്ത്യന്‍ രൂപയിലും നേരിട്ട് വ്യാപാരം നടത്താന്‍ കഴിയുന്നതാണ്, ഇന്ത്യന്‍ സ്ഥാനപതി അറിയിച്ചു. യു എ ഇ യിലെ വാര്‍ത്താ ഏജന്‍സിയായ വാമിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ കരാര്‍പ്രകാരം രണ്ടു വശത്തുനിന്നുമുള്ള ബിസിനസുകാര്‍ക്ക് നേരിട്ട് രൂപയിലും ദിര്‍ഹത്തിലും ഇടപാടുകള്‍ നടത്താന്‍ കഴിയും. രണ്ടാമത്തെ കരാര്‍ ധനകാര്യ ഇന്റലിജന്‍സ് യൂണിറ്റുകള്‍ തമ്മിലുള്ളതാണ്, ഇത് കള്ളപ്പണം തടയുന്നതില്‍ ഇരു രാജ്യങ്ങളും കൂടുതല്‍ ശ്രദ്ധയോടെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നതാണ്, സ്ഥാനപതി പറഞ്ഞു.

 

 

Latest