Connect with us

National

പഞ്ചാബ് നാഷണല്‍ ബേങ്കില്‍ 11,300 കോടിയുടെ തട്ടിപ്പ്

Published

|

Last Updated

മുംബൈ: ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ പൊതുമേഖലാ ബേങ്കായ പഞ്ചാബ് നാഷണല്‍ ബേങ്കിന്റെ മുംബൈ ബ്രാഞ്ചില്‍ 11,300 കോടി രൂപയുടെ വന്‍ വെട്ടിപ്പ് കണ്ടെത്തി. ഇവിടത്തെ ഇടപാടുകളില്‍ തട്ടിപ്പ് നടത്തി വിദേശത്ത് നിന്ന് പണം പിന്‍വലിച്ചാണ് ക്രമക്കേട് നടത്തിയത്.

ബേങ്ക് ജീവനക്കാരുടെ സഹായത്തോടെയാണ്. വിവിധ അക്കൗണ്ടുകള്‍ വഴി വിദേശത്ത് നിന്ന് പണം പിന്‍വലിച്ചതെന്ന് സംശയിക്കുന്നു. സംഭവത്തില്‍ സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി. ബേങ്ക് അധികൃതര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം.

അതേസമയം, പണം കൈമാറ്റം നടന്നിട്ടുള്ള അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ബേങ്ക് അധികൃതര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഈ ഇടപാടുകളുടെ അടിസ്ഥാനത്തില്‍ വിദേശത്തുള്ള ഉപഭോക്താക്കള്‍ക്ക് മറ്റ് ബേങ്കുകള്‍ വായ്പ നല്‍കിയിട്ടുണ്ടെന്നും പഞ്ചാബ് ബേങ്ക് പറയുന്നു. തട്ടിപ്പ് വാര്‍ത്ത പുറത്തുവന്നതോടെ ബേങ്കിന്റെ ഓഹരി വിപണിയില്‍ 9.7 ശതമാനം ഇടിവ് രേഖപ്പെടുത്തി.

Latest