Kerala
വാല്‍പ്പാറയില്‍ നാല് വയസ്സുകാരനെ കൊന്ന പുലി പിടിയില്‍
 
		
      																					
              
              
            തൃശൂര്‍: അതിരപ്പിളളി വാല്‍പ്പാറയില്‍ നാല് വയസ്സുകാരനെ കൊന്ന പുലി കെണിയിലായി. പുലി കൊലപ്പെടുത്തിയ കുട്ടിയുടെ വീടിന്റെ സമീപത്ത് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുലി ഈ പ്രദേശത്തുള്ളതായി വ്യക്തമായിരുന്നു. ഝാര്‍ഖണ്ഡ് സ്വദേശികളായ മുശറഫലിയുടെയും സബിയയുടെയും മകന്‍ സെയ്ദുളിനെയാണ് പുലി കടിച്ചുകൊന്നത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          
