അരീക്കോട്ട് അഞ്ച് കോടി രൂപയുടെ മയക്കുമരുന്നുമായി അഞ്ച് പേര്‍ പിടിയില്‍

Posted on: February 12, 2018 7:59 pm | Last updated: February 12, 2018 at 7:59 pm
SHARE

അരീക്കോട്: അഞ്ച് കോടി വിലമതിക്കുന്ന മയക്കുമരുന്നുമായി അഞ്ച് പേരെ അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് പളനി റോഡില്‍ കൊടൈകനാല്‍ റഫീഖ് രാജ് (33), കോട്ടയം മീനച്ചാല്‍ കീഴ്പറയാര്‍ മാങ്ങാത്ത് പയസ്സ് മാത്യു (50), തമിഴ്‌നാട് തൃച്ചി മഞ്ചല്‍തിടയില്‍ വിക്ടര്‍ ജഗന്‍ രാജ് (26), ദിണ്ഡിഗല്‍ പീരമ്മാള്‍കോവില്‍ വെള്ളച്ചാമി ഗുണശേഖരന്‍ (46), കോഴിക്കോട് കൊടിയത്തൂര്‍ പന്നിക്കോട് പാലാട് മജീദ് (56) എന്നിവരാണ് അറസ്റ്റിലായത്.

മീഥെയിന്‍ ഡയോസിന്‍ ആന്‍സിസ്റ്റാമിന്‍ (എം ഡി എ) എന്ന മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ഒരുവര്‍ഷം മുമ്പ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടോട്ടി സ്വദേശിയെ സമാനമായ 18 ഗ്രാം മയക്കുമരുമായി പിടികൂടിയിരുന്നു. അതിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ 750 ഗ്രാം എം ഡി എയുമായി അഞ്ച് അംഗ സംഘം അറസ്റ്റിലാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here