Connect with us

National

സംഘ്പരിവാര്‍ നീക്കം പൊളിഞ്ഞു; ചന്ദ്രശേഖര്‍ കമ്പാര്‍ സാഹിത്യ അക്കാദമി അധ്യക്ഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്രസാഹിത്യ അക്കാദമിയില്‍ പിടിമുറുക്കാനുള്ള സംഘ്പരിവാര്‍ നീക്കം പൊളിഞ്ഞു. കന്നഡ നോവലിസ്റ്റും ജ്ഞാനപീഠ ജേതാവുമായ ചന്ദ്രശേഖര്‍ കമ്പാര്‍ കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.

സംഘ്പരിവാര്‍ പിന്തുണയോടെ മത്സരിച്ച ഒഡീഷ എഴുത്തുകാരി പ്രതിഭ റായ്‌യെ പരാജയപ്പെടുത്തിയാണ് കമ്പാര്‍ അക്കാദമി തലപ്പത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്തെത്തുന്ന മൂന്നാമത്തെ കന്നഡ സാഹിത്യകാരനാണ് കമ്പാര്‍. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കര്‍ണാടക സ്വദേശി ഈ പദവി അലങ്കരിക്കുന്നത്.

ഒമ്പതിനെതിരെ 56 വോട്ടുകള്‍ നേടിയാണ് ചന്ദ്രശേഖര്‍ കമ്പാര്‍ വിജയിച്ചത്. കമ്പാറിനും പ്രതിഭാ റായിക്കും പുറമേ മറാഠി എഴുത്തുകാരന്‍ ബാലചന്ദ്ര നെമാഡേയും മത്സരരംഗത്തുണ്ടായിരുന്നു. പ്രഭാവര്‍മ, ബാലചന്ദ്രന്‍ വടക്കേടത്ത്, ഡോ. അജിത് കുമാര്‍ എന്നിവരാണ് ജനറല്‍ കൗണ്‍സിലില്‍ മലയാളത്തെ പ്രതിനിധീകരിച്ചത്.

Latest