എന്‍ സി അസ്താന വിജിലന്‍സ് ഡയറക്ടര്‍

Posted on: February 12, 2018 3:20 pm | Last updated: February 13, 2018 at 10:45 am

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറായി എന്‍സി അസ്താനയെ സര്‍ക്കാര്‍ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവച്ചു. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അസ്താന നിലവില്‍ ഡല്‍ഹിയില്‍ കേരളത്തിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ചുമതല വഹിച്ചുവരികയായിരുന്നു. കഴിഞ്ഞ പതിനൊന്ന് മാസമായി വിജിലന്‍സിന് പൂര്‍ണ ചുമതലയുള്ള ഡയറക്ടര്‍ ഇല്ലാതിരുന്നത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വിജിലന്‍സ് ഡയറക്ടറായി അധിക ചുമതല നിര്‍വഹിച്ചുവരികയായിരുന്നു. ഇത് ധാരളം വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചു. ബഹ്‌റയെ ഡയറക്ടറാക്കിയത് ചട്ടംലംഘിച്ചാണെന്നും ആരോപണമുയര്‍ന്നു. വ്യാഴാഴ്ചക്കകം പുതിയ ഡയറക്ടറെ നിയമിക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പുനല്‍കിയിരുന്നു.