ഝാര്‍ഖണ്ഡിലും ഉത്തരാഖണ്ഡിലും വാഹനാപകടങ്ങളില്‍ 13 പേര്‍ മരിച്ചു

Posted on: February 12, 2018 10:24 am | Last updated: February 12, 2018 at 1:46 pm

റാഞ്ചി: ഝാര്‍ഖണ്ഡില്‍ ജീപ്പ് നദിയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഝാര്‍ഖണ്ഡിലെ ദുംകയില്‍ ഇന്ന് രാവിലെയാണ് സംഭവം.

നിയന്ത്രണം വിട്ട ജീപ്പ് നദിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, ഉത്തര്‍ഖണ്ഡിലെ ഉത്തര്‍കാശിയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുയും ചെയ്തു. വാഹനം മലയിടുക്കിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.