തൃശൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമിച്ചത് ആര്‍എസ്എസ് എന്ന് ആരോപണം

Posted on: February 10, 2018 10:01 pm | Last updated: February 11, 2018 at 10:57 am

തൃശൂര്‍: കുന്ദംകുളം മങ്ങാട് സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. പോര്‍ക്കുളം പൊന്നം ഉപ്പുങ്ങല്‍ ഗണേശനാണ് വെട്ടേറ്റത്. ഗണേശനെ ഗുരുതര പരുക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.