തൃശ്ശൂരില്‍ നാലുവയസ്സുകാരനെ പുലികടിച്ചുകൊന്നു

Posted on: February 9, 2018 9:42 am | Last updated: February 9, 2018 at 12:10 pm

തൃശ്ശൂര്‍: അതിരപ്പിള്ളി വാല്‍പ്പാറ നടുമലൈ എസ്‌റ്റേറ്റില്‍ നാലരവയസ്സുകാരനെ പുലി കടിച്ചുകൊന്നു. തോട്ടം തൊഴിലാളിയായ അശ്‌റഫ് അലിയുടേയും സെബിയുടേയും മകന്‍ സെയ്തുളാണ് മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചരയോടെ മാതാവിനൊപ്പം മുറ്റത്തേക്കിറങ്ങിയപ്പോഴാണ് കുട്ടിയെ പുലിപിടികൂടിയത്.

ഉടന്‍ പരിസരവാസികളും വനം വകുപ്പുദ്യോഗസ്ഥരും പോലീസും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. രണ്ടര മണിക്കൂര്‍ തിരച്ചിലിനൊടുവില്‍ കുട്ടിയെ കാട്ടിനുള്ളില്‍ നിന്ന് തലവേര്‍പ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഒരു വര്‍ഷം മുമ്പാണ് ഈ കുടുംബം ഝാര്‍ഖണ്ഡില്‍ നിന്ന് ജോലിക്കായി വാല്‍പ്പാറയിലെത്തിയത്. പുലിയെ പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.