Connect with us

National

ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ആനുകൂല്യം നിഷേധിക്കരുതെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ആധാര്‍ ഇല്ലാത്തവര്‍ക്ക് ആനുകൂല്യം നിഷേധിക്കരുതെന്ന് സുപ്രീം കോടതി. ആധാര്‍ എടുക്കാത്തതിന്റെ പേരില്‍ ആര്‍ക്കും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നും മറ്റെന്തെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കിയാല്‍ ആനുകൂല്യത്തിന് പരിഗണിക്കമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ കെ സിക്രി, എ എം കന്‍വില്‍കര്‍, ഡി വൈചന്ദ്രചൂഢ്, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബലിന്റെ വാദം അംഗീകരിച്ചു കൊണ്ട് ഇതുസംബന്ധമായി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന് നിര്‍ദേശം നല്‍കിയത്.

ആധാര്‍ സ്വന്തമാക്കാനുള്ള സമയപരിധി സര്‍ക്കാര്‍ മാര്‍ച്ച് 31വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ടെന്നും അതുവരെ ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ആര്‍ക്കും ആനുകൂല്യം നിഷേധിക്കില്ലെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.

Latest