Connect with us

Wayanad

പൊതുമേഖല സ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റുകള്‍ തീറെഴുതുന്നു: പന്ന്യന്‍ രവീന്ദ്രന്‍

Published

|

Last Updated

മാനന്തവാടി: രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റുകള്‍ തീറെഴുതുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും രാജ്യത്തെ വന്‍കിടക്കാരുടെ കോടി കണക്കിന് രൂപ എഴുതിതള്ളുന്നതെന്നും പന്ന്യന്‍ രവിന്ദ്രന്‍. മാനന്തവാടിയില്‍ സി പി ഐ വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ജനം ജിവിക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. വന്‍കിട മുതലാളിമാരെ സന്തോഷിപ്പിക്കനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ബി ജെ പിയും സംഘപരിവാര്‍ സംഘടനകളും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുയാണെന്നും കേന്ദ്ര സര്‍ക്കാര്‍ എല്ലമേഖലയിലും തകര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ പരിഷ്‌കാരങ്ങള്‍ രാജ്യതല്‍പാര്യത്തിന് വേണ്ടിയുള്ളതല്ലെന്നും സംഘപരിവാര്‍ താല്‍പര്യത്തിന് വേണ്ടിയുള്ളതാണ്.

കോടതികളില്‍ പോലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കേരളത്തില്‍ ഇടതു മുന്നണിയുടെ വിപുലീകരണമെന്ന അജണ്ടയില്ലെന്നും വഴിയെ പോകുന്നവര്‍ക്ക് ഇടതു മുന്നണിയില്‍ സ്ഥാനമില്ലെന്നും പന്ന്യന്‍ പറഞ്ഞു. ഇടതുമുന്നണി പ്രവേശനം സ്വപ്‌നം കണ്ട് നടക്കുന്നവരുടെ സ്വപ്‌നം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.പൊതുസമ്മേളനത്തിന് മുന്നോടിയായി റെഡ് വളണ്ടിയര്‍ മാര്‍ച്ചിലും റാലിയിലും നിരവധി പ്രവര്‍ത്തകര്‍ അണിനിരന്നു.ഗാന്ധി പാര്‍ക്കില്‍ നടന്ന പൊതുസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എല്‍ സേമന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി, സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം കെ രാജന്‍ എം എല്‍ എ, സി പി ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി ടി വി ബാലന്‍, സി പി ഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, സംസ്ഥാന കൗണ്‍സില്‍ അംഗം പി കെ മൂര്‍ത്തി, അസിസ്റ്റന്റ് സെക്രട്ടറിമാരായ പി എസ് വിശ്വംഭരന്‍, സി എസ് സ്റ്റാന്‍ലി, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഇ ജെ ബാബു, ട്രഷറര്‍ ജോണി മറ്റത്തിലാനി എന്നിവര്‍ പ്രസംഗിച്ചു.ഇന്ന് രാവിലെ മാനന്തവാടി നഗരസഭ ഹാളില്‍ പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

 

 

 

Latest