മുസ്‌ലിംകളെ ‘പാക്കിസ്ഥാനി’ എന്നുവിളിക്കുന്നവരെ ജയിലിലടക്കണം: ഒവൈസി

Posted on: February 7, 2018 1:00 pm | Last updated: February 7, 2018 at 5:44 pm
SHARE

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുസ്‌ലിംകളെ ”പാക്കിസ്ഥാനി’ എന്നുവിളിച്ച് ആക്ഷേപിക്കുന്നവരെ ജയിലില്‍ അടയ്ക്കണമെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി.

ഇന്ത്യന്‍ മുസ്‌ലിംകളെ പാക്കിസ്ഥാനികള്‍ എന്നു വിളിക്കുന്നവരെ ശിക്ഷിക്കാന്‍ നിയമം കൊണ്ടുവരണമെന്നും കുറ്റക്കാരെ മൂന്ന് വര്‍ഷം ജയിലില്‍ അടയ്ക്കണമെന്നും ഒവൈസി പറഞ്ഞു. പാര്‍ലിമെന്റില്‍ സംസാരിക്കവേയാണു ഒവൈസി ഇക്കാര്യം ആവശ്യപ്പെട്ടത്.

ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇത്തരം നിയമം കൊണ്ടുവരാന്‍ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഹമ്മദലി ജിന്നയുടെ ‘ദ്വി രാഷ്ട്രവാദത്തെ ിരാകരിച്ചവരാണ് ഇന്ത്യയിലെ മുസ്‌ലിംകള്‍. പക്ഷേ, ഇപ്പോഴും പുറമേ നിന്നുള്ളവരാണെന്ന രീതിയിലാണു മുസ്‌ലിംകളെ കാണുന്നതെന്നും ഒവൈസി അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here