കോണ്‍ഗ്രസ്- എന്‍സിപി ഭായിഭായി; തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കും

Posted on: February 7, 2018 10:29 am | Last updated: February 7, 2018 at 2:11 pm

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകളില്‍ ഒരുമിച്ചു മത്സരിക്കാന്‍ കോണ്‍ഗ്രസും എന്‍സിപിയും ധാരണയിലെത്തി. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭ തിരഞ്ഞെടുപ്പിലും ഇരു പാര്‍ട്ടികളും ഒന്നിച്ചു മത്സരിക്കുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ വ്യക്തമാക്കി. എന്നാല്‍, കേരളത്തില്‍ എന്‍സിപി ഇടതുപക്ഷത്ത് തുടരും.

2014ല്‍ ആണ് എന്‍സിപിയും കോണ്‍ഗ്രസും വഴിപിരിഞ്ഞത്. തുടര്‍ന്ന് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും വെവ്വേറെയാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ ബിജെപിയെ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് എന്‍സിപി പിന്തുണക്കുകയും ചെയ്തിരുന്നു.

എന്‍സിപിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യമുണ്ടാക്കാനുള്ള തീരുമാനം ദേശീയതലത്തിലെ വിശാല പ്രതിപക്ഷ ഐക്യത്തിന് ശക്തിപകരുമെന്നാണ് വിലയിരുത്തല്‍.