‘മാധ്യമ പ്രതിനിധികളുമായി ആശയവിനിമയം യു എ ഇ നൂറാം വാര്‍ഷികം മുന്നില്‍ കണ്ട്’

Posted on: February 6, 2018 8:06 pm | Last updated: February 6, 2018 at 8:06 pm
SHARE

അബുദാബി: 2071 ലെ യു എ ഇ നൂറാം വാര്‍ഷികം മുന്നില്‍ കണ്ടാണ് നാഷണല്‍ മീഡിയ കൗണ്‍സില്‍ മാധ്യമ ആശയവിനിമയ പരിപാടി സംഘടിപ്പിച്ചതെന്ന് ഡയറക്ടര്‍ ജനറല്‍ മന്‍സൂര്‍ അല്‍ മന്‍സൂരി പറഞ്ഞു.
മാധ്യമങ്ങളുടെ ഭാവി എന്ന പേരില്‍ സംഘടിപ്പിച്ച ആശയ വിനിമയ പരിപാടിയില്‍ പങ്കെടുത്തവര്‍ പുതുമയുള്ള നിരവധി ആശയങ്ങളും നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട്. ഇത് യു എ ഇ മാധ്യമ മേഖലയെ സംബന്ധിച്ചിടത്തോളം ദേശത്തിനുവേണ്ടിയുള്ള നവീനമായ ആശയത്തിന്റെ തുടക്കമാണ്. ലോക സമൂഹത്തില്‍ യു എ ഇ നേതൃത്വത്തിന്റെ ഭാഗം അടയാളപ്പെടുത്തുന്ന നിര്‍വചനം ആശയ വിനിമയത്തില്‍ സാധ്യമായി. മാധ്യമ പ്രവര്‍ത്തകര്‍ മാത്രമല്ല പരിപാടിയില്‍ പങ്കെടുത്തത്.

ഉന്നത ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ വിചക്ഷണര്‍ തുടങ്ങിയവര്‍ എത്തി. മാധ്യമലോകം നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ചചെയ്തു. മാധ്യമ ലോകത്തിന്റെ വളര്‍ച്ചക്കുതകുന്ന ആശയങ്ങള്‍ രൂപപ്പെടുത്തി. രാജ്യത്തു മാധ്യമ സംബന്ധിയായ പ്രധാന ചുവടുവെപ്പാണ് നടത്തിയത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അടക്കം ഭരണാധികാരികള്‍ സന്ദര്‍ശനം നടത്തിയത് സന്തോഷം പകരുന്ന കാര്യമാണ്. രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് ഭരണാധികാരികള്‍ കരുതുന്നു എന്നതിന്റെ തെളിവാണതെന്ന് മന്‍സൂര്‍ അല്‍ മന്‍സൂരി ചൂണ്ടിക്കാട്ടി

 

LEAVE A REPLY

Please enter your comment!
Please enter your name here