കുല്‍ഭൂഷന്‍ ജാദവിനുമേല്‍ പാക്കിസ്ഥാന്‍ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുന്നു

Posted on: February 6, 2018 7:38 pm | Last updated: February 6, 2018 at 7:38 pm

ഇസ്‌ലാമാബാദ്: കുല്‍ഭൂഷണ്‍ ജാദവിനുമേല്‍ ഭീകരവാദം, അട്ടിമറിപ്രവര്‍ത്തനം തുടങ്ങി കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയതായി റിപ്പോര്‍ട്ട്. ഇക്കാര്യം പാക് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2016 മാര്‍ച്ചിലാണ് കുല്‍ഭൂഷണ്‍ ജാദവിനെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ നിന്ന് പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. പാക് സൈനിക കോടതി കഴിഞ്ഞ ഏപ്രിലില്‍ അദ്ദേഹത്തിന് വധ ശിക്ഷ വിധിക്കുകയും ചെയ്തു നിലവില്‍ . ഇന്ത്യയുടെ ഇടപെടലിനെ തുര്‍ന്ന് രാജ്യാന്തര കോടതി വധശിക്ഷ സ്‌റ്റേ ചെയ്തിരിക്കുകയാണ്.