ഹജ്ജ്: സ്വതന്ത്ര ഏജന്‍സി വേണമെന്നാവശ്യപ്പെട്ട് ഹരജി

Posted on: February 6, 2018 9:29 am | Last updated: February 6, 2018 at 9:29 am

ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ഥാടനത്തിന് സര്‍ക്കാറിന്റെ നിയന്ത്രണങ്ങളില്ലാത്ത സ്വതന്ത്ര ഏജന്‍സിക്ക് അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജി. കേന്ദ്രസര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ഹജ്ജ് കമ്മറ്റിയെ ഒഴിവാക്കി ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്നവര്‍ക്ക് സൗകര്യങ്ങള്‍ ചെയ്യുന്നതിനായി സ്വതന്ത്ര മുസ്‌ലിം ബോഡി വേണമെന്നാവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സബ്‌സിഡി എടുത്തുകളഞ്ഞ വിഷയവും ഹരജിയില്‍ സൂചിപ്പിക്കുന്നുണ്ട്. സബ്‌സിഡി ഒഴിവാക്കുകയാണെങ്കില്‍ വിമാന ടിക്കറ്റിന്റെ വില കുറക്കണമെന്നും ആവശ്യപ്പെടുന്നു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ ശാഹിദ് അലിയാണ് ഹരജി നല്‍കിയിരിക്കുന്നത്.