National
ജഡ്ജി ബി എച്ച് ലോയയുടെ ദുരൂഹ മരണം; ഒന്‍പതിന് കേസ് വീണ്ടും പരിഗണിക്കും

ന്യൂഡല്‍ഹി: സൊറാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന സിബിഐ ജഡ്ജി ബി എച്ച് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് പരിഗണിച്ചു
കേസിലെ മുഴുവന്‍ സാക്ഷികളെയും വിസ്തരിക്കാന്‍ അനുമതി നല്‍കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി നിലപാട് വ്യക്തമാക്കിയില്ല
ഇതിനിടെ അഭിഭാഷകര്‍ തമ്മില്‍ ഉണ്ടായ തര്‍ക്കത്തില്‍ കോടതി അമര്‍ഷം രേഖപ്പെടുത്തി. പല്ലവ് സിസോദിയയും ദുഷ്യന്ത് ദവെയും തമ്മിലാണ് തര്‍ക്കം നടന്നത്
സുപ്രീം കോടതിയെ മീഞ്ചത്തയാക്കാന്‍ അനുവദിക്കില്ലെന്നു ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു .
ഫെബ്രുവരി ഒന്‍പതിന് കേസ് വീണ്ടും പരിഗണിക്കും.
---- facebook comment plugin here -----