വയനാട് മെഡിക്കല്‍ കോളജ് നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തും: കോണ്‍ഗ്രസ്

Posted on: February 3, 2018 11:03 pm | Last updated: February 3, 2018 at 11:03 pm
നിര്‍ദിഷ്ട മെഡിക്കല്‍ കോളജ് സ്ഥലത്തേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് പോലീസ് തടയുന്നു

കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജ് സ്ഥലത്ത് നിന്ന് കാപ്പിയും, കുരുമുളകും, അടക്കയും മോഷ്ടിച്ച കാട്ടുകള്ളന്‍മാരെ ഉടന്‍ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണം എന്നും, യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് വയനാട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്പളക്കാട് നിന്ന് നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളജ് സ്ഥലത്തേക്ക് നടന്ന മാര്‍ച്ച് നടത്തി.

എം ഐ ഷാനവാസ് എംപി ഉദ്ഘാടനം ചെയ്തു. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മൂന്നാമത്തെ ബജറ്റ് അവതരിപ്പിച്ചിട്ടും വയനാട് മെഡിക്കല്‍ കോളേജിന് തീര്‍ത്തും അവഗണിക്കുകയാണ് ചെയ്തതെന്നും, ഇത് കടുത്ത ജനവഞ്ചനയാണെന്നും എം ഐ ഷാനവാസ് എം പി ഉദ്ഘാടന വേളയില്‍ പറഞ്ഞു. ഡി സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. എന്‍.ഡി അപ്പച്ചന്‍, കെ.എല്‍ പൗലോസ്, പി.വി ബാലചന്ദ്രന്‍, പി.പി ആലി, കെ.കെ അബ്രാഹം, കെ.സി റോസകുട്ടി ടീച്ചര്‍, കെ.കെ വിശ്വനാഥന്‍ മാസ്റ്റര്‍, എം.എ ജോസഫ്, ഒ.വി അപ്പച്ചന്‍, മംഗ്ഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, എന്‍.എം വിജയന്‍, പി.കെ അബ്ദുറഹിമാന്‍, എം.ജി ബിജു, ബിനു തോമസ്, നിസ്സി അഹമ്മദ്, ഡി.പി രാജശേഖരന്‍, എന്‍.സി കൃഷ്ണകുമാര്‍, എടയ്ക്കല്‍ മോഹനന്‍, ഒ.ആര്‍ രഘു, പി. ശോഭനകുമാരി, ആര്‍.പി ശിവദാസ്, എക്കണ്ടണ്‍ി മൊയ്തൂട്ടി, ഉലഹന്നാന്‍ നീറന്താനം, പി.കെ കുഞ്ഞുമൊയ്തീന്‍, നജീബ് കരണി, പോള്‍സണ്‍ കൂവയ്ക്കല്‍,പി.വി ജോര്‍ജ്ജ്, ചിന്നമ്മ ജോസ്, വിജയമ്മ ടീച്ചര്‍, മാണി ഫ്രാന്‍സീസ്, ടി.ജെ ജോസഫ്, കെ.ജെ പൈലി തുടങ്ങിയവര്‍ സംസാരിച്ചു.