കശ്മീരിലെ സൈനിക ക്യാംപിലുണ്ടായ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

Posted on: February 2, 2018 8:40 pm | Last updated: February 3, 2018 at 9:28 am

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ കുപ്വാര ജില്ലയിലെ മാച്ചില്‍ സൈനിക ക്യാംപില്‍ ഹിമപാതം. സംഭവിത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു.വെളളിയാഴ്ച്ച വൈകുന്നേരം നാലരയോടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

അഫ്ഗാന്‍ താജികിസ്ഥാന്‍ അതിര്‍ത്തിയില്‍ ഉണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് കാശ്മീരില്‍ ഹിമപാതമുണ്ടാകുമെന്ന് ബുധനാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ബാരമുള്ള, കുപ്വാര, ഷോപ്പിയാന്‍, ബന്ദിപ്പൂര്‍ തുടങ്ങിയ മേഖലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.