കേരള പൈതൃക കലകള്‍ അവതരിപ്പിക്കും

Posted on: February 2, 2018 4:13 pm | Last updated: February 2, 2018 at 4:13 pm
സംഘാടകര്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍

ദുബൈ: ഈ മാസം 23ന് വൈകുന്നേരം അഞ്ചിന് ഊദ്‌മേത്ത ശൈഖ് റാശിദ് ഓഡിറ്റോറിയത്തില്‍ കേരള പൈതൃക കലകള്‍ അവതരിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നടി മഞ്ജു വാര്യരുടെ കുച്ചുപ്പുഡിയാണ് പ്രധാനം. പരിപാടിയില്‍ രാജന്‍ കാരിമൂലയുടെ ശിവം ഡോക്യുമെന്ററിയുടെ പ്രദര്‍ശനം നടക്കും. പത്മശ്രീ ശിവന്‍ നമ്പൂതിരിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ശിവം ഒരുക്കിയത്.

മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി, വയലിനിസ്റ്റ് ശബരീഷ് പ്രഭാകര്‍ എന്നിവരുടെ വാദ്യ പ്രകടനമുണ്ടാകും. ചടങ്ങില്‍ ശിവന്‍ നമ്പൂതിരിയെ ആദരിക്കും. റൂട്ട്‌സ് ഇവന്റസ് ആന്‍ഡ് മാനേജ്മെന്റാണ് പരിപാടി ഒരുക്കുന്നത്.
ബ്രോഷര്‍ പ്രകാശനം പി പി ശശീന്ദ്രന്‍ കെ എം അബ്ബാസിന് നല്‍കി നിര്‍വഹിച്ചു. ഒന്നര മണിക്കൂര്‍ കുച്ചുപ്പുഡിയാണ് മഞ്ജുവാര്യര്‍ അവതരിപ്പിക്കുകയെന്നു രാജന്‍ പറഞ്ഞു. റൂട്ട്‌സ് സി ഇ ഒ രൂപേഷ് നമ്പ്യാര്‍, ബാലകൃഷ്ണന്‍ എവീസ്, ഷാഹിര്‍ ബാബു, രാജഗോപാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.