Connect with us

Kerala

ഗൗരവമായ ധനകാര്യപ്രതിസന്ധിയെ മറച്ചുപിടിക്കുന്നതിനുള്ള വിഫലശ്രമമാണ് ജെയ്റ്റ്‌ലിയുടെ ബജറ്റെന്ന് തോമസ് ഐസക്‌

Published

|

Last Updated

തിരുവനന്തപുരം: ഗൗരവമായ ധനകാര്യപ്രതിസന്ധിയെ മറച്ചുപിടിക്കുന്നതിനുള്ള വിഫലശ്രമമാണ് അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റെന്ന് ധനമന്ത്രി തോമസ് ഐസക്. ധനക്കമ്മി കഴിഞ്ഞ വര്‍ഷത്തെ 3.2 ശതമാനത്തില്‍ നിന്ന് 3.5 ശതമാനമായി ഉയര്‍ന്നു. ഈ വര്‍ഷത്തെ കമ്മി ലക്ഷ്യം 3.0 ശതമാനമായിരുന്നു. യഥാര്‍ത്ഥത്തില്‍ കമ്മി 201718ലേതിനേക്കാള്‍ വളരെ ഉയര്‍ന്നതാണ്. 3.5ല്‍ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞത് ഒരു ലക്ഷം കോടി രൂപയുടെ പൊതുമേഖലാ ഓഹരികള്‍ വില്‍ക്കാന്‍ കഴിഞ്ഞതുകൊണ്ടാണെന്നും ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

72000 കോടിയുടെ ഓഹരി വില്‍ക്കുമെന്നു പറഞ്ഞിടത്താണ് വിസ്മയകരമായ ഈ കുതിച്ചു ചാട്ടമുണ്ടായത്. രഹസ്യം മറ്റൊന്നല്ല. എച്ച്പിസിഎല്ലിന്റെ സര്‍ക്കാര്‍ ഓഹരികള്‍ ഏതാണ്ട് അമ്പതിനായിരം കോടിയ്ക്ക് ഓഎന്‍ജിസി വാങ്ങിയതാണ്. ഇതിനുവേണ്ടി ഓഎന്‍ജിസി കമ്പോളത്തില്‍ നിന്ന് വായ്പയെടുത്തു. ഇടതുകാലില്‍ നിന്ന് വലതുകാലിലേയ്ക്കുള്ള ഈ മന്തുമാറ്റം ആരെ ബോധ്യപ്പെടുത്താനാണെന്നും ധനമന്ത്രി ചോദിച്ചു.

ഇതൊരു ചെലവു ചുരുക്കല്‍ ബജറ്റാണ്. ദേശീയ വരുമാനത്തിന്റെ 13.2 ശതമാനമായിരുന്ന സര്‍ക്കാര്‍ ചെലവ് ഈ ബജറ്റില്‍ 13 ശതമാനമായി താണിരിക്കുകയാണ്. മൂലധനചെലവിലാണ് വലിയ ഇടിവുണ്ടായിട്ടുള്ളത്. 2016-17ലെ പുതുക്കിയ കണക്കു പ്രകാരം മൂലധനച്ചെലവില്‍ വളര്‍ച്ചയുണ്ടായില്ലെന്നു മാത്രമല്ല, കേവലമായി കുറയുകയും ചെയ്തുവെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ധനമന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം….

ഗൌരവമായ ധനകാര്യപ്രതിസന്ധിയെ മറച്ചുപിടിക്കുന്നതിനുള്ള വിഫലശ്രമമാണ് അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റ്. ധനക്കമ്മി കഴിഞ്ഞ വര്‍ഷത്തെ 3.2 ശതമാനത്തില്‍ നിന്ന് 3.5 ശതമാനമായി ഉയര്‍ന്നു. ഈ വര്‍ഷത്തെ കമ്മി ലക്ഷ്യം 3.0 ശതമാനമായിരുന്നു. യഥാര്‍ത്ഥത്തില്‍ കമ്മി 201718ലേതിനേക്കാള്‍ വളരെ ഉയര്‍ന്നതാണ്. 3.5ല്‍ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞത് ഒരു ലക്ഷം കോടി രൂപയുടെ പൊതുമേഖലാ ഓഹരികള്‍ വില്‍ക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്.

72000 കോടിയുടെ ഓഹരി വില്‍ക്കുമെന്നു പറഞ്ഞിടത്താണ് വിസ്മയകരമായ ഈ കുതിച്ചു ചാട്ടമുണ്ടായത്. രഹസ്യം മറ്റൊന്നല്ല. എച്ച്പിസിഎല്ലിന്റെ സര്‍ക്കാര്‍ ഓഹരികള്‍ ഏതാണ്ട് അമ്പതിനായിരം കോടിയ്ക്ക് ഓഎന്‍ജിസി വാങ്ങിയതാണ്. ഇതിനുവേണ്ടി ഓഎന്‍ജിസി കമ്പോളത്തില്‍ നിന്ന് വായ്പയെടുത്തു. ഇടതുകാലില്‍ നിന്ന് വലതുകാലിലേയ്ക്കുള്ള ഈ മന്തുമാറ്റം ആരെ ബോധ്യപ്പെടുത്താനാണ്?

ഇതൊരു ചെലവു ചുരുക്കല്‍ ബജറ്റാണ്. ദേശീയ വരുമാനത്തിന്റെ 13.2 ശതമാനമായിരുന്ന സര്‍ക്കാര്‍ ചെലവ് ഈ ബജറ്റില്‍ 13 ശതമാനമായി താണിരിക്കുകയാണ്. മൂലധനചെലവിലാണ് വലിയ ഇടിവുണ്ടായിട്ടുള്ളത്. 201617ലെ പുതുക്കിയ കണക്കു പ്രകാരം മൂലധനച്ചെലവില്‍ വളര്‍ച്ചയുണ്ടായില്ലെന്നു മാത്രമല്ല, കേവലമായി കുറയുകയും ചെയ്തു.

ഗ്രാമവികസനം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്കായുള്ള വകയിരുത്തലുകള്‍ കഴിഞ്ഞ വര്‍ഷം ദേശീയ വരുമാനത്തിന്റെ 1.96 ശതമാനമുണ്ടായിരുന്നത് ഈ വര്‍ഷത്തെ ബജറ്റില്‍ 1.82 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. പക്ഷേ, ബജറ്റിന്റെ ഭാവം ഗ്രാമീണ സാമൂഹ്യമേഖലകളില്‍ വലിയ വര്‍ദ്ധന വരുത്തിയെന്നാണ്.
ഡീമോണിറ്റൈസേഷന്റെ ഫലമായി നികുതി വരുമാനം കൂടിയെന്നു പറയുന്നത് വസ്തുതാപരമല്ല. ഏപ്രില്‍, ജനുവരി മാസങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ ഗ്രോസ് നികുതി 16.1 ശതമാനമാണ് വളര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നികുതിവളര്‍ച്ച 21 ശതമാനമായിരുന്നു.

ഈ ബജറ്റിന്റെ ഏറ്റവും പിന്തിരിപ്പന്‍ സ്വഭാവം, എഫ്ആര്‍ബിഎം റിവ്യൂ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചതാണ്. ഇന്ന്, ദേശീയ വരുമാനത്തിന്റെ ഏതാണ്ട് 49 ശതമാനമായിരിക്കുന്ന കടബാധ്യതകളെ 40 ശതമാനമായി ചുരുക്കുമെന്നാണ് പ്രഖ്യാപനം. സംസ്ഥാനങ്ങളുടേത് ഇരുപതു ശതമാനമായും.

കേരളത്തിന്റെ കടബാധ്യതകള്‍ സംസ്ഥാന വരുമാനത്തിന്റെ ഏതാണ്ട് 30 ശതമാനം വരും. ഇത് ഇരുപതായി ചുരുക്കുക എന്നു പറഞ്ഞാല്‍ കേരളത്തിന്റെ കടമെടുപ്പ് ഇപ്പോഴത്തെ മൂന്നു ശതമാനത്തില്‍നിന്ന് രണ്ടര ശതമാനമായെങ്കിലും ചുരുക്കണം. ഇത് സംസ്ഥാന സാമ്പത്തിക ഭരണത്തിന്റെ നട്ടെല്ലൊടിക്കും. ഒരുളുപ്പുമില്ലാതെ, ഈ വര്‍ഷത്തെ ധനക്കമ്മി യഥാര്‍ത്ഥത്തില്‍ ഏതാണ്ട് 4 ശതമാനമായി ഉയരാന്‍ അനുവദിച്ച ധനമന്ത്രിയുടെ ലക്ഷ്യം, സംസ്ഥാനങ്ങളുടെ ധനാധികാരത്തിനു മേല്‍ കൂച്ചുവിലങ്ങിടലാണ്.

 

 

Latest