എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞചെയ്തു

Posted on: February 1, 2018 7:10 pm | Last updated: February 2, 2018 at 10:29 am

തിരുവനന്തപുരം: മംഗളം ചാനല്‍ ഒരുക്കിയ ഫോണ്‍ കെണി വിവാദത്തില്‍പെട്ട് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞചെയ്തു.
രാജ്ഭവനില്‍ ഒരുക്കിയ പ്രത്യേക ചടങ്ങില്‍വെച്ചാണ് സത്യപ്രതിജ്ഞ നടന്നത്.

പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു. വിദേശത്തായതിനാല്‍ തോമസ് ചാണ്ടി സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുത്തില്ല.

2017 മാര്‍ച്ചിലാണ് മംഗളം ചാനല്‍ ഒരുക്കിയ ഫോണ്‍ കെണി വിവാദത്തില്‍പെട്ട് എ.കെ ശശീന്ദ്രന്‍ രാജിവെക്കേണ്ടി വന്നത്. കഴിഞ്ഞ ശനിയാഴ്ച കേസ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞചെയ്തത്.