Connect with us

Eranakulam

മാനസികവൈകല്യമുള്ള വീട്ടമ്മയെ മര്‍ദിച്ച സംഭവം; പ്രതികള്‍ റിമാന്‍ഡില്‍

Published

|

Last Updated

കൊച്ചി: വൈപ്പിനില്‍ മാനസിക വൈകല്ല്യമുള്ള വീട്ടമ്മയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായ അയല്‍വാസികളായ മൂന്ന് സ്ത്രീകളെ റിമാന്‍ഡ് ചെയ്തു. പള്ളിപ്പുറം കൈപ്പാശ്ശേരി വീട്ടില്‍ ലിജി അഗസ്റ്റിന്‍ (47), അച്ചാരുപറമ്പില്‍ മോളി (44), പാറക്കാട്ടില്‍ ഡീന (37) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

ഇന്നലെയാണ് വീട്ടമ്മയെ പട്ടാപ്പകല്‍ ജനക്കൂട്ടത്തിന് മുന്നില്‍ വെച്ച് ഇവര്‍ മര്‍ദിച്ചത്. വൈപ്പിന്‍ പള്ളിപ്പുറം കോണ്‍വെന്റ് കിഴക്ക് വിയറ്റ്‌നാം കോളനിയിലെ കാവാലംകുഴി സിന്‍ട്ര(48)യാണ് ആക്രമണത്തിന് ഇരയായത്. മര്‍ദനം തടയാന്‍ ചെന്നപ്പോള്‍ സിന്‍ട്രയുടെമകള്‍ ശില്‍പ്പ(17)ക്കും മര്‍ദനമേറ്റിരുന്നു. മര്‍ദനമേറ്റ് അബോധാവസ്ഥയില്‍ നിലത്തുവീണ വീട്ടമ്മയുടെ കാലില്‍ ചട്ടുകം കൊണ്ട് പൊള്ളിക്കുകയും ചെയ്തിട്ടുണ്ട്. ആക്രമികള്‍ കൈയില്‍ കരുതിയിരുന്ന പലക മുറിയുന്നത് വരെ മര്‍ദിച്ചു. ഇതെല്ലാം കൂട്ടംകൂടിയവര്‍ കണ്ടുനിന്നതല്ലാതെ തടഞ്ഞില്ല. ഈ ദൃശ്യങ്ങള്‍ നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മാനസിക വൈകല്ല്യമുള്ള സ്ത്രീ ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. എന്നാല്‍ യാതൊരു കാരണവുമില്ലാതെയാണ് ഭാര്യയെ മര്‍ദിച്ചതെന്ന് ആക്രമത്തിനിരയായ വീട്ടമ്മയുടെ ഭര്‍ത്താവ് പറഞ്ഞു. പ്രകോപനമില്ലാതെയാണ് അക്രമം നടന്നതെന്ന് ദൃക്‌സാക്ഷികളും പറഞ്ഞു. വീട്ടമക്ക് മര്‍ദിച്ചവരുമായി യാതൊരുവിധ പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ല.

---- facebook comment plugin here -----

Latest