നോക്കിയ-3310 ന്റെ 4ജി പതിപ്പ് പുറത്തിറങ്ങി

Posted on: January 30, 2018 8:03 pm | Last updated: January 30, 2018 at 8:03 pm

നോക്കിയ 3310ന്റെ 4 ജി പതിപ്പ് ചൈനയില്‍ പുറത്തിറങ്ങി. എന്ന് വിപണിയിലെത്തും, ഫോണിന്റെ വിലയും മറ്റു കാര്യങ്ങളും വരുന്ന ജനുവരിയില്‍ ബാഴ്‌സലോണയില്‍ വച്ച് നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വച്ച് പ്രഖ്യാപിക്കും.

ഫ്രഷ് ബ്ലൂ, ഡീപ് ബ്ലാക്ക് തുടങ്ങിയ നിറങ്ങളിലാണ് ഇപ്പോള്‍ ഈ ഫോണ്‍ ഇറങ്ങുക. കഴിഞ്ഞ വര്‍ഷം മെയില്‍ ഇറങ്ങിയ നോക്കിയ 3310 2ജി ഫോണിന്റെ മികച്ച വകഭേദമാണ് ഇത്. നോക്കിയ പവര്‍ യൂസറില്‍ ആണ് ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്.