കാബൂളിലെ ബോംബ് സ്ഫോടനം; മരണം 63 ആയി

Posted on: January 27, 2018 4:31 pm | Last updated: January 28, 2018 at 12:29 pm
SHARE

കാബൂള്‍: അഫ്ഗാനിസ്ഥാന്റൈ തലസ്ഥാനമായ കാബൂളില്‍ ശക്തമായ ബോംബാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 63 ആയി. 150ലധികം പേര്‍ക്ക് പരുക്കേറ്റു. യൂറോപ്പ്യയന്‍ യൂണിയന്‍ ഓഫീസും വിവിധ രാജ്യങ്ങളുടെ നയതന്ത്രര കാര്യാലയങ്ങളും സ്ഥിതിചെയ്യുന്ന തന്ത്രപ്രധാന മേഖലയിലാണ് അതിശക്തമാായ സ്‌ഫോടനമുണ്ടായത്. ആംബുലന്‍സില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ രണ്ട് കിലോമീറ്റര്‍ ദൂരെയുള്ള കെട്ടിടങ്ങളുടെ ജനല്‍ ചില്ലുകള്‍ വരെ തകര്‍ന്നു. നയതന്ത്ര ഉദ്യോഗസ്ഥര്‍ എല്ലാം സുരക്ഷിതരാണ് .

 

LEAVE A REPLY

Please enter your comment!
Please enter your name here