ഹൈക്കോടതി പരാമര്‍ശം: തോമസ് ചാണ്ടിയുടെ ഹരജി ഇന്ന് പരിഗണിക്കും

Posted on: January 19, 2018 10:19 am | Last updated: January 19, 2018 at 1:29 pm

ന്യൂഡല്‍ഹി: ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്കെതിരെ മുന്‍മന്ത്രി തോമസ് ചാണ്ടി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ ബഞ്ച് ഇന്ന് പരിഗണിക്കും.

നേരത്തേ ജസ്്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കറും എ എം സാപ്രെയും വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ ബഞ്ചിന് മുന്നില്‍ ഇന്ന് ഹര്‍ജി പരിഗണിക്കുന്നത്. മ

ന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു തുടങ്ങിയ ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കണമെന്നും, ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നുമാണ് തോമസ് ചാണ്ടിയുടെ ആവശ്യം