ഇസ്‌റാഈലിനെ രാഷ്ട്രമായി അംഗീകരിക്കേണ്ടന്ന് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍

Posted on: January 16, 2018 7:26 pm | Last updated: January 16, 2018 at 7:26 pm
SHARE

റാമല്ല: 1967ലെ അതിര്‍ത്തികളോട് കൂടിയ കിഴക്കന്‍ ജറുസലേം തലസ്ഥാനമായ ഫലസ്തീനെ അംഗീകരിക്കുന്നതു വരെ ഇസ്‌റാഈലിനെ രാഷ്ട്രമായി അംഗീകരിക്കേണ്ടന്ന് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

ഇതുസംബന്ധിച്ച ശിപാര്‍ശ ഫലസ്തീന്‍ പ്രസിഡന്റ് മെഹ്മൂദ് അബ്ബാസിന് കൈമാറാനും യോഗം തീരുമാനിച്ചു. ഉന്നതാധികാര സമിതിയുടെ ശിപാര്‍ശയില്‍ അന്തിമ തീരുമാനം മെഹ്മൂദ് അബ്ബാസ് സ്വീകരിക്കും.

അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നഗരമായ റാമല്ലയില്‍ ഫലസ്തീനിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സംയുക്ത വേദിയായ പി.എല്‍.ഒ. യോഗം ചേര്‍ന്നത്.

കിഴക്കന്‍ ജറുസലേം തലസ്ഥാനമായി ഫലസ്തീന് സമ്പൂര്‍ണ രാഷ്ട്രപദവിക് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം നേടാനുള്ള ശ്രമം തുടരാനും യോഗം തീരുമാനിച്ചിട്ടുണ്ട്.