Connect with us

National

ഇന്ത്യയും ഇസ്‌റാഈലും തമ്മില്‍ ഒന്‍പത് കരാറുകളില്‍ ഒപ്പുവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയും ഇസ്‌റാഈലും തമ്മില്‍ ഒന്‍പത് കരാറുകളില്‍ ഒപ്പുവെച്ചു. നിക്ഷേപം, സൈബര്‍ സുരക്ഷ, ശാസ്ത്രം, സാങ്കേതികത, ഹൈഡ്രോ കാര്‍ബണ്‍ മേഖലകളിലാണ് കരാര്‍ ഒപ്പുവെച്ചത്. ഇന്ത്യ സന്ദര്‍ശിക്കുന്ന ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഹൈദരാബാദ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് കരാറുകള്‍ ഒപ്പുവെച്ചത്.

മോദി ഇന്ത്യയുടെ വിപ്ലവ നായകനാണെന്ന് ഇരുനേതാക്കളും നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ നെതന്യാഹു പറഞ്ഞു. ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരു നേതാവ് ഇസ്‌റാഈല്‍ സന്ദര്‍ശിച്ചതെന്നും സന്ദര്‍ശനം ചരിത്രപരമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരവാദത്തിന് എതിരെ ഇരു രാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.