Connect with us

Kerala

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; ജെഡിയു എല്‍ഡിഎഫില്‍ ചേരും

Published

|

Last Updated

തിരുവനന്തപുരം: ജനതാദള്‍ യുനൈറ്റഡ് യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേരും. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. എല്‍ഡിഎഫിലേക്ക് ചേരാന്‍ ഇതാണ് അനുകൂല സമയമെന്ന് വീരേന്ദ്രകുമാര്‍ പ്രതികരിച്ചു. മുന്നണി മാറ്റത്തെ ആദ്യമുതല്‍ക്കെ എതിര്‍ത്തിരുന്ന കെ പി മോഹനനും 14 ജില്ലാ പ്രസിഡന്റുമാരും തീരുമാനത്തെ അനുകൂലിച്ചു. അതേസമയം, തീരുമാനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന സെക്രട്ടറി ജോണ്‍ രാജിവെച്ചു.

നേരത്തെ, ജെഡിയു യുഡിഎഫ് വിട്ട് പുറത്തുവരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ഇടത് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ന് സംസ്ഥാന നേതൃയോഗത്തിന് ശേഷം നാളെ സംസ്ഥാന കൗണ്‍സിലും ചേരുന്നുണ്ട്. കൗണ്‍സിലിലെ തീരുമാനം അന്തിമമാകും.

ഡിസംബര്‍ 20ന് വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചിരുന്നു. ബിജെപിയോടൊപ്പം ചേര്‍ന്ന ജെഡിയുവിന്റെ എംപിയായി തുടരാന്‍ താത്പര്യമില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു രാജി. ദേശീയതലത്തില്‍ ശരത് പവാറിനൊപ്പം നില്‍ക്കുമെന്ന് വീരേന്ദ്ര കുമാര്‍ വ്യക്തമാക്കി.