ബല്‍റാമിനെ പിന്തുണച്ച സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു

Posted on: January 8, 2018 2:20 pm | Last updated: January 8, 2018 at 2:20 pm
SHARE

തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവ് എകെജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വിടി ബല്‍റാം എല്‍എല്‍എക്ക് അനുകൂലമായി പോസ്റ്റിട്ട സിവിക് ചന്ദ്രന്റെ
ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു. സിവിക് ചന്ദ്രന്റെ കുറിച്ച് ചര്‍ച്ചയായതോടെ ഇന്ന് ഉച്ചയോടെ ഫേസ്ബുക്ക് അക്കൗണ്ട് ലഭ്യമല്ലാതാകുകയായിരുന്നു.

ഉമ്മന്‍ ചാണ്ടി മുതല്‍ മഹാത്മാ ഗാന്ധി വരെയുള്ളവരെ കുറിച്ച് സിപിഎമ്മിന് എന്ത് പുലയാട്ടും പറയാം, ഏത് ലൈംഗികാപവാദവും പ്രചരിപ്പിക്കാം. തിരിച്ച് കമാന്നൊരക്ഷരം മിണ്ടിപ്പോകരുത് എന്നാണ്. ഇത് സാംസ്‌കാരിക രംഗത്തെ കണ്ണൂര്‍ രാഷ്ട്രീയമെന്നുമാണ് സിവിക് ചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സഖാക്കളുടെ ഒളിവു ജീവിതം അത്ര വിശുദ്ധ പുസ്തകമൊന്നുമല്ലെന്നും ഒപ്പം പറയണമെന്നും സിവിക് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

ഈസി വാക്കോവറുകളേ ഇടതുപക്ഷ സുഹൃത്തുക്കക്ക് പരിചയമുള്ളു . നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ മറു കളത്തിലും കളിക്കാരുണ്ട് .ഗോള്‍ മുഖത്തേക്ക് പാഞ്ഞുകയറാന്‍ മിടുക്കരായ ചിലരും അവരിലുണ്ട് .സ്വയം റെഫറി ചമഞ്ഞിട്ടും വലിയ കാര്യമൊന്നുമില്ല. പൊരുതി മാത്രമെ ഇനി വിജയിക്കാനാവൂ

എ കെ ജി കേരളത്തിന്റെ പ്രിയ ജനനായകന്‍ തന്നെ. പക്ഷെ അദ്ദേഹത്തെക്കുറിച്ച് (ഞങ്ങളെക്കുറിച്ചും) മിണ്ടിപ്പോകരുത് എന്ന ഫത്വ വിലപ്പോവില്ല .ബലറാമിന്റെ ഫേസ്ബുക്ക് ഇടപെടലിനെതിരെ കേസെടുത്തോളു. അതിനപ്പുറത്തുള്ള അതിരു കടന്ന രോഷപ്രകടനങ്ങള്‍ നിരുപാധികം അപലപിക്കപ്പെടുക തന്നെ വേണം. എം എല്‍ എ ആയതിനാല്‍ ആട് കോഴി വിതരണത്തേയും റോഡ് പാലം റിപ്പയറിനേയും പറ്റി മാത്രമേ സംസാരിക്കാവു എന്ന് ശഠിക്കരുത്- സിവിക് വ്യക്തമാക്കി.