പൈതൃക വഴിയൊരുക്കി അജ്മാന്‍ പേള്‍ ജേര്‍ണി

Posted on: January 6, 2018 9:24 pm | Last updated: January 6, 2018 at 9:24 pm
SHARE

അജ്മാന്‍: സന്ദര്‍ശകര്‍ക്കും രാജ്യത്തെ ജനങ്ങള്‍ക്കും പവിഴ ശേഖരങ്ങളുടെയും അത്ഭുതങ്ങള്‍ നിറഞ്ഞ ആഴിയിലും പൈതൃക കേന്ദ്രങ്ങളിലും വിനോദയുല്ലാസമൊരുക്കുന്നതിനു അബ്ദുല്‍ അസീസ് ബിന്‍ ഹുമൈദ് ഫൗണ്ടേഷന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. അജ്മാന്‍ ഹോള്‍ഡിങ് ഗ്രൂപിന്റെ കീഴിലുള്ള റഹല്‍ ട്രാവല്‍സ് ആന്‍ഡ് ടൂര്‍സാണ് അജ്മാന്‍ പേള്‍സ് ജേര്‍ണി സംഘടിപ്പിക്കുക.

പുതു തലമുറക്കിടയില്‍ യു എ ഇയുടെ സാംസ്‌കാരിക പൈതൃകം വളര്‍ത്തുന്നതിനും സഞ്ചാരികള്‍ക്കിടയില്‍ യു എ ഇയുടെ പൈതൃകം കൂടുതല്‍ പ്രചരിപ്പിക്കുന്നതിനും വ്യത്യസ്ത പരിപാടികള്‍ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. എല്ലാ വിധത്തിലുള്ളവര്‍ക്കും പവിഴങ്ങളെ കുറിച്ച് മനസ്സിലാക്കുന്നതിനും വിവിധ പരിപാടികള്‍ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. നൂറ്റാണ്ടുകള്‍ മുതല്‍ രാജ്യത്ത് നിലനിന്നിരുന്ന സംസ്‌കാരം തലമുറകളോളം കൈമാറുന്നതിനും പുതു പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

60 മിനുറ്റ് മുതല്‍ 90 മിനുറ്റ് വരെ ജല്‍ബൂത് ഭാഗത്തു വിനോദങ്ങളില്‍ ഏര്‍പെടുന്നതിന് പ്രത്യേക സൗകര്യമുണ്ട്. അറേബ്യന്‍ ഗള്‍ഫില്‍ലെ പവിഴ സാന്നിധ്യത്തെ കൂടുതല്‍ മനസ്സിലാക്കുന്നതിനും യു എ ഇ സാമ്പത്തിക ഘടനയില്‍ പവിഴ വ്യാപാരത്തിന്റെ പങ്കിനെ മനസ്സിലാക്കുന്നതിനും വിവിധ പരിപാടികള്‍ വഴിയൊരുക്കുമെന്ന് അജ്മാന്‍ ഹോള്‍ഡിങ് ജനറല്‍ മാനേജര്‍ യഹ്യ അല്‍ ജസ്മി പറഞ്ഞു.