സിഡ്‌നിയില്‍ പുതുവത്സരം ആഘോഷിക്കാനെത്തിയവര്‍ സഞ്ചരിച്ച ജലവിമാനം തകര്‍ന്ന് ആറ് മരണം

Posted on: December 31, 2017 4:35 pm | Last updated: January 1, 2018 at 10:20 am

സിഡ്‌നി: സിഡ്‌നിയില്‍ പുതുവത്സരം ആഘോഷിക്കാനെത്തിയ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ജലവിമാനം തകര്‍ന്ന് ആറ് പേര്‍ മരിച്ചു. സിഡ്‌നിക്ക് 50 കിലോമീറ്റര്‍ വടക്ക് കോവന്‍ സബേര്‍ബില്‍ ഹാവ്‌കെസ്ബറി നദിയിലാണ് ജലവിമാനം തകര്‍ന്നുവീണത്.

നദിയില്‍ 43 അടി ആഴത്തില്‍ വെള്ളമുണ്ടായിരുന്നു. സിഡ്‌നി സീപ്ലെയിന്‍സ് എന്ന കമ്പനിയുടേതാണ് തകര്‍ന്ന ജലവിമാനം. അപകടകാരണം വ്യക്തമല്ല. .