എംജിആറിനും അമ്മക്കും പകരക്കാരനാകാന്‍ ആര്‍ക്കും സാധിക്കില്ല: ദിനകരന്‍

Posted on: December 31, 2017 11:24 am | Last updated: December 31, 2017 at 3:09 pm
ടിടിവി ദിനകരൻ

ചെന്നൈ: രജനികാന്തിന്റെ രാഷ്ട്രിയ പ്രഖ്യാപനത്തിനെതിരെ എഐഎഡിഎംകെ വിമത വിഭാഗം നേതാവ് ടി.ടി.വി. ദിനകരന്‍ രംഗത്തെത്തി. തമിഴ്‌നാട്ടില്‍ എംജിആറിനും അമ്മയ്ക്കും പകരക്കാരനാവാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ദിനകരന്‍ പറഞ്ഞു.

ജനങ്ങള്‍ അമ്മയെന്ന് വിളിച്ചിരുന്ന ജയലളിതയക്ക് പകരകാരനാവാന്‍ ആര്‍ക്കും കഴിയില്ല. അമ്മയുടെ വിശ്വസ്തരായ വോട്ടര്‍മാരെ മറിക്കാനും സാധിക്കില്ല.ഒരു അമ്മയും ഒരു എംജിആറും മാത്രമേയുള്ളു എന്നും ദിനകരന്‍ അഭിപ്രായപ്പെട്ടു.

തമിഴ് സിനിമാതാരമായ കമല്‍ ഹാസനാണ് രാഷ്ട്രീയത്തിലിറങ്ങുമെന്ന ആദ്യ സൂചനകള്‍ നല്‍കിയത്. തമിഴ്‌നാട് രാഷ്ട്രീയം അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയാണെന്നായിരുന്നു കമല്‍ഹാസന്റെ ആരോപണം.