ഹാഫിസ് സഈദിനൊപ്പം അംബാസിഡര്‍ വേദിപങ്കിട്ടതിന് ഫലസ്തീന്‍ ഇന്ത്യയോട് ഖേദം പ്രകടിപ്പിച്ചു

Posted on: December 30, 2017 6:17 pm | Last updated: December 31, 2017 at 2:58 pm

ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദിനൊപ്പം വേദി പങ്കിട്ട അംബാസിഡറെ പലസ്തീന്‍ തിരിച്ചുവിളിച്ചു. സഈദിനോടൊത്ത് വേദിപങ്കിട്ടതിന് ഫലസ്തീന്‍ ഇന്ത്യയോട് ഖേദം പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അംബാസിഡറെ ഫലസ്തീന്‍ തിരിച്ചുവിളിച്ചത്. ഭീകരസംഘടനയായ ലഷ്‌കറെ തയിബയുടെ സഹസ്ഥാപകനായ ഹാഫിസ് സയിദിനൊപ്പം ഫലസ്തീന്‍ അംബാസിഡര്‍ പ്രത്യക്ഷപ്പെട്ടതില്‍ ഇന്ത്യ കടുത്ത എതിര്‍പ്പ് ഇന്ത്യ പലസ്തീനെ അറിയിച്ചിരുന്നു.

സയീദിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ദിഫ ഇ പാക്കിസ്ഥാന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള റാലിയിലാണ് അംബാസിഡര്‍ പങ്കെടുത്തത്. ഇന്ത്യയ്‌ക്കെതിരെ ശക്തമായ നിലപാടു സ്വീകരിക്കുന്ന 40 പാര്‍ട്ടികളുടെ കൂട്ടായ്മയാണു ദിഫാ ഇ പാക്കിസ്ഥാന്‍. ഇസ്രയേല്‍ തലസ്ഥാനം ജറുസലമിലേക്കു മാറ്റുന്നതിന്റെ പ്രതിഷേധമായി ഇസ്‌ലാമിക് ഉച്ചകോടി സംഘടിപ്പിക്കുന്നതിന് പ്രധാനമന്ത്രി ഷാഹിദ് ഖാക്വന്‍ അബ്ബാസിയില്‍ സമ്മര്‍ദം ചെലുത്തുന്നതിനാണു റാലി സംഘടിപ്പിച്ചത്.

യുഎന്നിലെ ജറുസലം ചര്‍ച്ചയില്‍ പലസ്തീന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തതിനു പിന്നാലെയാണ് അംബാസിഡറുടെ ഇത്തരമൊരു നടപടി