ഐഎസ്എല്‍: പൂനെ ഇന്ന് നോര്‍ത്ത് ഈസ്റ്റിനെ നേരിടും

Posted on: December 30, 2017 9:53 am | Last updated: December 30, 2017 at 10:14 am

പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പൂനെ സിറ്റി എഫ് സി ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ നേരിടും. രാത്രി എട്ടിനാണ് മത്സരം. സ്വന്തം തട്ടകത്തില്‍ ജയിച്ചാല്‍ പൂനെക്ക് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താം.

ആറ് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുള്ള പൂനെ നിലവില്‍ അഞ്ചാം സ്ഥാനത്താണ്.  ആറ് മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയും മാത്രമുള്ള നോര്‍ത്ത് ഈസ്റ്റ് നാല് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്.

അതേസമയം, ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ് സി ഡല്‍ഹി ഡൈനമോസിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തു. എവര്‍ട്ടന്‍ കാന്റോസ് (43, 49) രണ്ട് ഗോളുകള്‍ നേടി. പന്ത്രണ്ടാം മിനുട്ടില്‍ ലൂസിയന്‍ ഗോയിനാണ് തുടക്കമിട്ടത്. എഴുപത്തൊമ്പതാം മിനുട്ടില്‍ ബല്‍വന്ദ് സിംഗ് പട്ടിക പൂര്‍ത്തിയാക്കി.

വാശി നിറഞ്ഞ പോരില്‍ പരുക്കന്‍ അടവുകള്‍ ഏറെയായിരുന്നു. ഇതിന്റെ ഫലമായി രണ്ട് ടീമിലെയും ഓരോ കളിക്കാര്‍ക്ക് ചുവപ്പ ്കാര്‍ഡ് കണ്ടു.