സേനാപതി മാര്‍ഗിലെ കമലാ മില്‍സ് കെട്ടിടത്തിനു തീപിടിച്ചു 14 മരണം

Posted on: December 29, 2017 9:20 am | Last updated: December 29, 2017 at 11:23 am

മുംബൈ: സേനാപതി മാര്‍ഗിലെ കമലാ മില്‍സ് കെട്ടിടത്തിനു തീപിടിച്ചു 14 മരണം. ഇതില്‍ 12 പേര്‍ സ്ത്രീകളാണ്. ലോവര്‍ പരേലിലെ കമല മില്‍സ് കോംപൗണ്ടില്‍ അര്‍ധരാത്രിക്കുശേഷമാണ് തീപടര്‍ന്നത്. ഒട്ടേറെപേര്‍ക്ക് പൊളളലേറ്റു. അഗ്നിശമനസേനയെത്തി തീ നിയന്ത്രണവിധേയമാക്കി.

കമല ട്രേഡ് ഹൗസ് കെട്ടിടത്തിലെ വണ്‍ എബവ് റസ്റ്റോറന്റിലാണ് തീപിടിത്തമുണ്ടായത്. വേഗം സമീപത്തെ കെട്ടിടങ്ങളിലേക്കും തീപടര്‍ന്നു. എട്ട് ഫയര്‍ എന്‍ജിനുകള്‍ രണ്ടുമണിക്കൂര്‍ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടകാരണം വ്യക്തമല്ല. പൊളളലേറ്റവരെ മുംബൈയിലെ കെഇഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില അതീവഗുരുതരമാണ്.

തീപിടിത്തമുണ്ടായ റസ്‌റ്റോറന്റിന്റെ ഉടമയ്‌ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.