വ്യാജ സത്യവാങ്മൂലം നല്‍കിയ ആരോഗ്യ മന്ത്രി രാജിവെക്കണമെന്ന് കെ സുരേന്ദ്രന്‍

Posted on: December 28, 2017 12:50 pm | Last updated: December 28, 2017 at 11:09 am

കോഴിക്കോട്: വ്യാജസത്യവാങ്ങ്മൂലം നല്‍കിയ ആരോഗ്യ മന്ത്രി കെ കെ ശൈലജ രാജിവെക്കണമെന്ന് ബി ജെ പി സംസ്ഥാന ജന. സെക്രട്ടറി കെ സുരേന്ദ്രന്‍. ധാര്‍മികത മുന്‍നിര്‍ത്തി മന്ത്രിയുടെ രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും തയ്യാറാകണമെന്നും കെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

റിട്ട. അധ്യാപകന്‍ കൂടിയായ ഭര്‍ത്താവ് മുനിസിപ്പല്‍ ചെയര്‍മാന്‍ ആയിരിക്കെയാണ് മന്ത്രി തന്റെ ആശ്രിതനാണെന്ന് സത്യവാങ്ങ് മൂലം നല്‍കിയത്.
ആനുകൂല്യം ലഭിക്കുന്നതിനായി വ്യാജരേഖകളും മന്ത്രി ഹാജരാക്കിയതായാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ കാണിക്കുന്നത്. ശൈലജക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന വക്താവ് പി രഘുനാഥും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.