Connect with us

International

റോഹിംഗ്യന്‍ ഇടപെടല്‍: റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാരുടെ കസ്റ്റഡി നീട്ടി

Published

|

Last Updated

യാങ്കൂണ്‍: റോഹിംഗ്യന്‍ വിഷയം കൈകാര്യം ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായ റോയിട്ടേഴ്‌സ് മാധ്യമ പ്രവര്‍ത്തകരെ രണ്ടാഴ്ചത്തേക്ക് കൂടി കസ്റ്റഡിയില്‍ വിട്ടു. ഗുരുതരമായ ആരോപണങ്ങളാണ് ഇവര്‍ക്കെതിരെ പോലീസ് കോടതിയില്‍ ഉന്നയിച്ചത്. വാര്‍ത്തക്ക് വേണ്ടി പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിന്റെ പേരിലാണ് വാ ലോണ്‍, ക്യോ സൂ ഓ എന്നിവര്‍ക്കെതിരെ മ്യാന്മര്‍ അധികൃതര്‍ നടപടി സ്വീകരിച്ചത്.

തെറ്റായ മാര്‍ഗത്തില്‍ വാര്‍ത്ത ശേഖരിച്ചുവെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. എന്നാല്‍, തങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ നിരപരാധികളാണെന്നും റോഹിംഗ്യന്‍ വിഷയത്തിലെ ഇടപെടലാണ് അധികൃതരെ ചൊടിപ്പിച്ചതെന്നും റോയിട്ടേഴ്‌സ് വൃത്തങ്ങള്‍ അറിയിച്ചു. ഇവരെ ഉടന്‍ മോചിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 14 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഔദ്യോഗിക രഹസ്യ ആക്ട് പ്രകാരമാണ് നടപടി.

 

---- facebook comment plugin here -----

Latest