ജോസഫ് വാഴക്കന്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് കെ.മുരളീധരന്‍

Posted on: December 27, 2017 6:39 pm | Last updated: December 27, 2017 at 10:46 pm

തിരുവനന്തപുരം: ചാരക്കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ വിമര്‍ശനമുന്നയിച്ച ഐ ഗ്രൂപ്പ് നേതാവ് ജോസഫ് വാഴക്കന്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് കെ. മുരളീധരന്‍. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ താന്‍ നിറവേറ്റുന്നുണ്ട്. താന്‍ ഐ ഗ്രൂപ്പ് വിട്ടിട്ടില്ല. കെ. കരുണാകരന്‍ നയിച്ച ഭാഗത്ത് തന്നെയാണ് ഇപ്പോഴും നില്‍ക്കുന്നത്. അഭിപ്രായങ്ങള്‍ പറയേണ്ട സമയത്ത് തന്നെ പറയുന്നമെന്നും അദ്ദേഹം പറഞ്ഞു.

കെ. മുരളീധരന്‍ പാര്‍ട്ടിയോട് കൂറ് കാണിക്കണമെന്നും താന്‍ പ്രമാണിയാകാനാണ് മുരളിയുടെ ശ്രമമെന്നുമായിരുന്നു ജോസഫ് വാഴക്കന്റെ വിമര്‍ശനം.