ക്രിസ്മസ്: ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പന

Posted on: December 26, 2017 10:36 pm | Last updated: December 26, 2017 at 11:37 pm

തിരുവനന്തപുരം: ക്രിസ്മസ് ദിനങ്ങളില്‍ ബെവ്‌കോയ്ക്ക് ബംമ്പര്‍ വില്‍പന. ഡിസംബര്‍ 22 മുതല്‍ 25 വരെയുള്ള നാലുദിവസങ്ങളില്‍ ചില്ലറ വില്‍പന ശാലകള്‍ വഴിയും വെയര്‍ഹൗസ് വഴിയും വിറ്റത് 195.29 കോടിയുടെ വിദേശ മദ്യം. മുന്‍വര്‍ഷത്തെ (167.31) അപേക്ഷിച്ച് 27.98 കോടിയുടെ വര്‍ധന. കണ്‍സ്യൂമര്‍ ഫെഡിനും ബാറുകള്‍ക്കും മദ്യം നല്‍കുന്നത് വെയര്‍ഹൗസുകളില്‍ നിന്നാണ്. 23 നാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്.

59.12 കോടി. ബാറുകള്‍ക്ക് പുറമെ ബെവ്‌കോയുടെ 257 ചില്ലറ വില്‍പനശാലകളാണ് പ്രവര്‍ത്തിക്കുന്നത്. വളഞ്ഞവട്ടത്തെ (തിരുവല്ല) ചില്ലറ വില്‍പനശാലയിലാണ് ഏറ്റവും ഉയര്‍ന്ന വില്‍പന രേഖപ്പെടുത്തിയത്. ഡിസംബര്‍ 24 ന് 52.03 ലക്ഷത്തിന്റെ മദ്യമാണ് വിറ്റത്.