സൈബര്‍ ആക്രമണം; പാര്‍വതി പോലീസില്‍ പരാതി നല്‍കി

Posted on: December 26, 2017 3:41 pm | Last updated: December 26, 2017 at 3:41 pm

കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെയുള്ള സൈബര്‍ ആക്രമണത്തിനെതിരെ നടി പാര്‍വതി പൊലീസില്‍ പരാതി നല്‍കി. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി. സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചരണവും ഭീഷണിയും മുഴക്കിയവരുടെ വിവരങ്ങളടങ്ങിയതാണ്. കൊച്ചി സൈബര്‍ സെല്ലിനാണ് അന്വേഷണ ചുമതല.

 

മമ്മൂട്ടി ചിത്രമായ ‘കസബ’യിലെ സ്ത്രീ വിരുദ്ധ നിലപാടുകളെ വിമര്‍ശിച്ചതിനാണ് പാര്‍വതിക്ക് നേരെ ശക്തമായ സൈബര്‍ ആക്രമണമുണ്ടായത്. ട്രോളുകളിലൂടെയും മറ്റും വ്യക്തിഹത്യ നടത്താന്‍ സംഘടിത ശ്രമം നടക്കുന്നതിനൊപ്പം ഭീഷണി സന്ദേശങ്ങള്‍ രണ്ടാഴ്ചയായി തുടരുന്നുവെന്നും പരാതിയില്‍ പറയുന്നു