ഭീകരാക്രമണ സാധ്യത; സുരക്ഷ ശക്തമാക്കാന്‍ വിമാനത്താവളങ്ങള്‍ക്ക് നിര്‍ദേശം

Posted on: December 26, 2017 3:20 pm | Last updated: December 26, 2017 at 3:20 pm

ന്യൂഡല്‍ഹി: പുതുവത്സര സീസണില്‍ ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് രാജ്യത്തെ വിമാനത്താവളങ്ങളിലെല്ലാം കര്‍ശന ജാഗ്രതാ നിര്‍ദേശം. ദേഹപരിശോധനയും ബാഗേജ് പരിശോധനയും കര്‍ശനമാക്കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി(ബിസിഎഎഫ്) നിര്‍ദേശം നല്‍കി. രാജ്യം മുഴുവന്‍ പുതുവര്‍ഷം ആഘോഷിക്കുന്ന സമത്ത് പല തവണയും ഭീകരാക്രമണ നീക്കങ്ങള്‍ ഉണ്ടാകുന്നതിനാലാണ് കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ടെര്‍മിനല്‍ ബില്‍ഡിങ്, ഓപ്പറേഷനല്‍ ഏരിയ, ഏവിയേഷന്‍ ഫെസിലിറ്റീസ് എന്നിവിടങ്ങളിലെല്ലാം ആളുകള്‍ കടക്കുന്നതിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുക, കാര്‍പാര്‍ക്കിങില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറുകളടക്കം പരിശോധിക്കുക, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് തുടങ്ങിയവയെ ഫലപ്രദമായി ഉപയോഗിക്കുക, ദ്രുതകര്‍മസേനയുടെ പട്രോളിങ് ശക്തമാക്കുക, തുടങ്ങിയ കാര്യങ്ങളാണ് നിര്‍ദേശങ്ങളിലുള്ളത്