ആര്‍എസ്എസും ബിജെപിയും തന്നെയാണ് ഇടതുപക്ഷത്തിന്റെ മുഖ്യ രാഷ്ട്രീയശത്രു: പിണറായി വിജയന്‍

Posted on: December 26, 2017 2:34 pm | Last updated: December 27, 2017 at 8:43 pm

തൃശൂര്‍: മുഖ്യരാഷ്ട്രീയ ശത്രു ബി.ജെ.പിയും ആര്‍.എസും.എസും തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ ബഹുസ്വരത ഇല്ലാതാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. സി.പി.എം തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

കടക്കെണി, വിലക്കയറ്റം തുടങ്ങി നരവധി പ്രശ്‌നങ്ങള്‍ കര്‍ഷകരടക്കമുള്ളവര്‍ നേരിടുന്നു. ബി.ജെ.പി തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.നോട്ടു നിരോധനവും ജി.എസ്.ടിയും ഏല്‍പിച്ച ആഘാതം ഒരു ഭാഗത്ത്. ന്യൂനപക്ഷ വേട്ടയും വര്‍ഗീയ സംഘര്‍ഷവും മറുഭാഗത്ത്. രാജ്യം വലിയ ആപത്തിലാണെന്ന് പിണറായി പറഞ്ഞു.