രാഷ്ട്രീയ പ്രവേശന സൂചന നല്‍കി രജനീകാന്ത്

Posted on: December 26, 2017 10:35 am | Last updated: December 26, 2017 at 7:06 pm

ചെന്നൈ: നടന്‍ കമല്‍ഹാസന് പിന്നാലെ രാഷ്ട്രീയ പ്രവേശന സൂചന നല്‍കി രജനീകാന്തും രംഗത്ത്. ദൈവം സഹായിച്ചാല്‍ താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് രജനീകാന്ത് സൂചന നല്‍കിയത്. ചെന്നൈയില്‍ വിളിച്ചു ചേര്‍ത്ത ആരാധക സംഗമത്തിലാണ് രജനികാന്ത് രാഷ്ട്രീയ പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കിയത്.

തന്റെ രാഷ്ട്രീയ പ്രവേശനം ജനങ്ങള്‍ എങ്ങിനെ കാണുവെന്ന് അറിയില്ല. എന്നാല്‍ മാധ്യമങ്ങള്‍ക്ക് ഇതില്‍ വലിയ താല്‍പര്യമുണ്ട്. യുദ്ധത്തില്‍ ജയിക്കാന്‍ ജനപിന്തുണ മാത്രം പോരാ തന്ത്രങ്ങള്‍ കൂടി വേണമെന്നും രജനി കൂട്ടിച്ചേര്‍ത്തു.രാഷ്ട്രീയത്തില്‍ താന്‍ പുതുയ ആളല്ല. രാഷ്ട്രീയ പ്രവേശനമെന്നത് വിജയ തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ജില്ലകളില്‍ നിന്നുമുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയാണ് രജനീകാന്ത് കാണുന്നത്. രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് വരെ നടക്കുന്ന ചടങ്ങില്‍ ദിവസവും ആയിരം പേരാണ് പങ്കെടുക്കുക.