Connect with us

National

തമിഴ്‌നാട്ടില്‍ നിന്നും 50 ലക്ഷം മിസ്ഡ് കോളുകള്‍ കിട്ടിയ പാര്‍ട്ടി നോട്ടക്കും താഴെ; ബിജെപിയെ പരിഹസിച്ച് ജിഗ്‌നേഷ് മേവാനി

Published

|

Last Updated

ചെന്നൈ: ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ നോട്ടയ്ക്കും താഴെ വോട്ടുകള്‍ നേടി അവസാനമെത്തിയ ബിജെപിയെ കണക്കിന് പരിഹസിച്ച് ജിഗ്‌നേഷ് മേവാനി.

തമിഴ്‌നാട്ടില്‍ 50 ലക്ഷം മിസ്ഡ് കോളുകള്‍ കിട്ടിയ ലോകത്തെ ഏറ്റവും വലിയ മിസ്ഡ് കോള്‍ പാര്‍ട്ടിക്ക് നോട്ടയ്ക്കും താഴെ 1417 വോട്ടുകള്‍ മാത്രമേ നേടാന്‍ സാധിച്ചുള്ളുവെന്നാണ് ട്വിറ്ററിലൂടെ മേവാനി പറഞ്ഞത്.

തമിഴ്‌നാട്ടില്‍ നിന്നും ബിജെപ്പിക്ക ലഭിച്ചത് 50 ലക്ഷത്തിലധികം മിസ്ഡ്‌കോളുകളായിരുന്നു. പക്ഷേ അവര്‍ക്ക് ലഭിച്ചിരിക്കുന്നത് വെറും 1417 വോട്ടുകളും. 2373 വോട്ടുകള്‍ നേടിയ നോട്ടയ്ക്കും എത്രയോ പിറകില്‍”