Connect with us

National

കുല്‍ഭൂഷണ്‍ ജാദവിനെ ഭാര്യയും മാതാവും സന്ദര്‍ശിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചാരനെന്നാരോപിച്ച് വധശിക്ഷക്ക് വിധിക്കപ്പെട്ട് പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ ഭാര്യയും മാതാവും സന്ദര്‍ശിച്ചു. ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെ പി സിംഗിന്റെയും ഇന്ത്യന്‍ വിദേശമന്ത്രാലയത്തിലെ മൂന്ന് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ഇസ്‌ലാമാബാദിലെ പാക് വിദേശകാര്യ മന്ത്രാലയത്തില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

നാല് ദിവസം മുമ്പാണ് കൂല്‍ഭൂഷണിന്റെ ഭാര്യക്കും മാതാവിനും പാക്കിസ്ഥാന്‍ വിസ അനുവദിച്ചത്. കൂടിക്കാഴ്ചക്ക് ശേഷം ഇന്ന് തന്നെ ഇന്ത്യയിലേക്ക് മടങ്ങും. ഇന്ത്യന്‍ ചാരനാണെന്നാരോപിച്ച് പാക്കിസ്ഥാന്‍ പട്ടാളകോടതിയാണ് കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ചത്. ഇന്ത്യയുടെ അപ്പീലിനെത്തുടര്‍ന്ന് രാജ്യാന്തര കോടതി ശിക്ഷ നടപ്പാക്കുന്നത് സ്‌റ്റേ ചെയ്തിരുന്നു.

കുല്‍ഭൂഷണ്‍ ജാദവും കുടുംബവുമായുള്ള കൂടിക്കാഴ്ചക്ക് അവസരം നല്‍കുന്ന കാര്യത്തില്‍ വാക്ക് പാലിച്ചതായി പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു. മനുഷ്യത്വത്തിന്റെ പേരിലാണ് കൂടിക്കാഴ്ച അനുവദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.