പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതിവെട്ടിപ്പ്: ഫഹദ് ഫാസിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Posted on: December 25, 2017 10:45 am | Last updated: December 26, 2017 at 10:04 am

തിരുവനന്തപുരം: പുതുച്ചേരില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതിവെട്ടിപ്പ് നടത്തിയ കേസില്‍ നടന്‍ ഫഹദ് ഫാസിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. ആള്‍ജാമ്യത്തിലും 50000 രൂപയുടെ ബോണ്ടിലുമാണ് വിട്ടയച്ചത്.

നിയമത്തിന്റെ അറിവില്ലായ്മ കാരണം സംഭവിച്ചുപോയതാണെന്നും താന്‍ അറിഞ്ഞുകൊണ്ടല്ല രജിസ്‌ട്രേഷന്‍ നടന്നതെന്നും ഫഹദ് ക്രൈം ബ്രാഞ്ചിന് മുന്നില്‍ കുറ്റസമ്മതം നടത്തി. എത്ര തുക പിഴയടക്കാനും തയ്യാറാണെന്നും ഫഹദ് അറിയിച്ചു.

ഇന്ന് രാവിലെയാണ് ഫഹദ് ക്രൈം ബ്രാഞ്ചിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായത്. ആഡംബര കാര്‍ പുതുച്ചേരിയിലെ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതിവെട്ടിച്ചെന്നാണ് കേസ്. മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ ഫഹദ് പിഴ അടച്ചിരുന്നു. എന്നാല്‍ വഞ്ചനാകുറ്റം അടക്കം ചുമത്തി ക്രൈം ബ്രാഞ്ച് കേസെടുക്കുകയായിരുന്നു. ഇതിനിടെ രണ്ട് തവണ ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയെങ്കിലും ഫഹദ് ഹാജരായിരുന്നില്ല.